ഉത്തരം തേടിയുള്ള യാത്ര....................

"27 വയസിന് മുമ്പ് ഇവിടെ ഏതെങ്കിലും ഒരു കവിക്ക് ഇത്ര അംഗീകാരം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്,ചങ്ങമ്പുഴക്ക് ശേഷം ! അതും റബ്ബറിന്റെ സംസ്കാരം മാത്രമേ വളരുവെന്ന് ഞാൻ പരിഹസിക്കാറുള്ള ഈ സ്ഥലത്തു നിന്നുകൊണ്ടൊരാൾക്ക്. തോക്കിനെ എന്നും പരിഹസിച്ച ഒരാൾക്ക് അതെടുത്തു കളിക്കുമ്പോൾ ഒരു അപകടം പറ്റുക എന്നുവെച്ചാൽ എന്തൊരു irony !"

മലയാളത്തിലെ മികച്ച ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ ചേർത്ത് വെക്കാൻ  സാധിക്കുന്ന സിനിമ " ഉത്തരം." 

എം ടി വാസുദേവൻ നായരുടെ രചനയിൽ പവിത്രൻ സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടി , സുകുമാരൻ, സുപർണ, പാർവതി, ശങ്കരാടി, സുകുമാരി ഇന്നീസെന്റ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. രാമചന്ദ്രബാബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ വിദ്യാധരൻ ആണ് സംഗീതം, പശ്ചാത്തല സംഗീതം ജോൺസൻ.


ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ "നോ മോട്ടീവ്" എന്ന ചെറുകഥയെ ആസ്പദമാക്കിയാണ്  ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

" റബ്ബർ തോട്ടവും കൃഷിയുമായി ജീവിക്കുന്ന ആളാണ് മാത്യു ജോസഫ് (സുകുമാരൻ), അദ്ദേഹത്തിന്റെ ഭാര്യ ആണ് ലീന എന്ന് വിളിക്കുന്ന സെലീന,(സുപർണ്ണ) ഒരു ദിവസം രാവിലെ അച്യുതൻ നായർ( ശങ്കരാടി)  വീട് വൃത്തിയാക്കുമ്പോൾ ഒരു വെടി ശബ്ദം കേൾക്കുന്നു, ഓടിച്ചെന്നു നോക്കുന്ന അച്ചുവേട്ടൻ കാണുന്നത് വെടി കൊണ്ട് കിടക്കുന്ന സെലീനയെ ആണ്, സെലീനയുടെ മരണത്തിനു ശേഷം തന്റെ സുഹൃത്തിനെ കാണാൻവരുന്ന പത്രപ്രവർത്തകനായ ബാലചന്ദ്രൻ,(മമ്മൂട്ടി) ഭാര്യയുടെ മരണത്തിൽ മദ്യപിച്ചുസ്ഥിരത ഇല്ലാതെ ഇരിക്കുന്ന മാത്യു ജോസഫ്. 

ഒരു  രാത്രി മാത്യു ജോസഫ് ബാലുവിനോട് പറയുന്നു ലീനയുടെ മരണം ഒരു ആത്മഹത്യ ആണെന്ന് സംശയമുണ്ടെന്ന്, ഇവിടെ നിന്നാണ് ഉത്തരം സിനിമ ആരംഭിക്കുന്നത്. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ (പാർ‌വ്വതി) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു."

സിനിമയെ മുഴുവനായി ബാലുവിന്റെ ഒരു യാത്രയായി നമുക്ക് പറയാം, സെലീന എന്ന തന്റെ സുഹൃത്തിന്റെ ഭാര്യയെ കൂടുതൽ അറിയാനുള്ള ഒരു അന്വേഷണം. ഓരോ കുത്തുകളും കൂട്ടിമുട്ടിക്കുമ്പോൾ താൻ ഇത്രയും നാൾ കണ്ട ഒരു പാവം സ്ത്രീ അല്ല ലീന എന്ന് ബാലുവിന് മനസ്സിലാകുന്നു. അവൾ അനിഭവിച്ച വേദനകളും മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുമാണ് അവളെ ഒരു അന്തര്മുഖ ആക്കിയത് എന്ന് ബാലു തിരിച്ചറിയുന്നു. ആത്മഹത്യ ചെയ്ത സ്ത്രീ, കവിതയിൽ കഴിവ് തെളിയിച്ച സ്ത്രീ, സന്തോഷത്തോടെ ജീവിച്ച സ്ത്രീ, എന്നീ ലേബലുകൾക്കപ്പുറം സെലീന എന്ന സ്ത്രീയെ കാണിച്ചു തരാൻ ബാലുവിന്റെ യാത്രകൾക്ക് കഴിയുന്നു.

ശ്യാമള ബാലു സംഭാഷണങ്ങളും സീനുകളുമെല്ലാം വളരെ മനോഹരമായാണ് എം ടി യും പവിത്രനും നമുക്ക് കാണിച്ചു തരുന്നത്. 

1989 റിലീസായ ചിത്രം ഇപ്പോൾ ഏകദേശം 37 വർഷങ്ങൾക്കിപ്പുറവും നമ്മെ പിടിച്ചിരുത്തുന്നുണ്ട്. ഒരു ഇൻവെസ്റ്റിഗേഷൻ സിനിമ നിങ്ങളുടെ ഇഷ്ട്ട സബ്ജക്ട് ആണെങ്കിൽ ഉറപ്പായും "ഉത്തരം" നിങ്ങളെ മടുപ്പിക്കില്ല.  

Movie Link: ഉത്തരം 

Comments

Popular posts from this blog

JUST MEN!

Yavanika: Unveiling the Dark Secrets of Malayalam Cinema